പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സിനിമയാകുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ച് മേജര്‍ രവി, മോഹന്‍ലാല്‍ നായകന്‍ 

By: 600002 On: Nov 11, 2025, 9:54 AM

 


ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ചിത്രവുമായി സംവിധായകന്‍ മേജര്‍ രവി. പഹല്‍ഗാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹനാണ് നിര്‍മ്മിക്കുന്നത്. 

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂജാ ചടങ്ങ് കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ച് നടന്നു. പൂജയ്ക്ക് ശേഷം മേജര്‍ രവി, നിര്‍മാതാവ് അനൂപ് മോഹനില്‍ നിന്ന് സ്‌ക്രിപ്റ്റ് ഏറ്റുവാങ്ങി പ്രൊജക്ടിന് ഔപചാരിക തുടക്കം കുറിച്ചു.

മോഹന്‍ലാല്‍, ശരത് കുമാര്‍, പരേഷ് റാവല്‍, ഐശ്വര്യ മേനോന്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേശസ്നേഹത്തോടെ ഈ യാത്ര ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം.