അമേരിക്കയില്‍ അടച്ചുപൂട്ടല്‍ അവസാനിക്കുന്നു; ധനാനുമതി ബില്‍ പാസായി 

By: 600002 On: Nov 11, 2025, 9:44 AM

 

 

അമേരിക്കയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ അവസാനിക്കുന്നു. ധനാനുമതി ബില്‍ സെനറ്റില്‍ പാസായി. 60-40 വോട്ടിനാണ് ബില്ലിന്റെ അന്തിമരൂപം പാസായത്. ബില്ലിന് ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. ബുധനാഴ്ച ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് തുടര്‍ന്ന് പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും.

സെനറ്റില്‍ ഒത്തുതീര്‍പ്പായതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകും.

ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ രാജ്യത്തെ പലമേഖലകളെയും ബാധിച്ചിട്ടുണ്ട്.