ചെങ്കോട്ട സ്‌ഫോടനം: ജെയ്‌ഷെ ഭീകരന്റെ പങ്ക് അന്വേഷിക്കുന്നു; അറസ്റ്റിലായ ഡോക്ടര്‍മാരിലേക്ക് സംശയം നീളുന്നു 

By: 600002 On: Nov 11, 2025, 9:02 AM

 

ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തിന് പിന്നാലെ, സംശയം നീളുന്നത് അറസ്റ്റിലായ രണ്ട് കശ്മീരി ഡോക്ടര്‍മാര്‍ക്ക് നേരെ. ഇവരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. ഡോക്ടര്‍മാര്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വൈകീട്ടോടെ 50 കിലോമീറ്റര്‍ അകലെ രാജ്യതലസ്ഥാനത്ത് സ്‌ഫോടനം നടന്നിരിക്കുന്നത്. 

സ്‌ഫോടനത്തില്‍ ഭീകരബന്ധം ഉറപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌ഫോടനമുണ്ടായ ഐ20 കാറിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടനാണ് വിവരം. ഇതോടെ ചാവേര്‍ ആക്രമണമാണ് ചെങ്കോട്ടയിലേത് എന്ന് ഏതാണ്ട് ഉറപ്പിക്കുകയാണ് പോലീസ്.