ഇന്ത്യയുമായി യുക്തിപൂര്‍വ്വമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന തീരുവകള്‍ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു. കൂടാതെ, റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊര്‍ജ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ ഇന്ത്യന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് മാസങ്ങള്ക്ക് ശേഷമാണ് ട്രംപിന്റെ പുതിയ പരാമര്‍ശങ്ങള്‍ വരുന്നത്. ഉക്രെയ്ന്‍ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ഈ നടപടി വിലയിരുത്തപ്പെട്ടത്.