ഡെല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ബോംബ് സ്‌ഫോടനം: 13 പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Nov 11, 2025, 7:44 AM

 

 

ഡെല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ 13 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ലാല്‍ ക്വില മെട്രോ സ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.52 നായിരുന്നു രാജ്യത്തെ നടുക്കിയ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. 

ഐ20 കാറാണ് ആദ്യം പൊട്ടിത്തെറിച്ചതെന്നും വാഹനത്തിനകത്ത് ഒന്നിലധികം യാത്രക്കാരുണ്ടായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

വേഗം കുറച്ചെത്തിയ കാര്‍ ട്രാഫിക് സിഗ്നലിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപമുണ്ടായിരുന്ന എട്ട് കാറുകളും ഇലക്ട്രിക് റിക്ഷകളും പൊട്ടിത്തെറിച്ചു. മരിച്ചവരില്‍ കാല്‍നട യാത്രക്കാരും ഉള്‍പ്പെടുന്നതായി അമിത് ഷാ അറിയിച്ചു.