ആരോഗ്യം നോക്കുന്നവര്‍ സ്ഥിരമായി കഴിക്കുന്നതാണ് നട്‌സുകള്‍. ബദാം, കശുവണ്ടി തുടങ്ങി നിരവധി നട്‌സുകള്‍ ശരീരത്തിന് ഏറെ നല്ലതാണ്. കുതിര്‍ത്ത വാല്‍നട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. വാല്‍നട്ടിലെ നാരുകളും പ്രോട്ടീനും വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വാല്‍നട്ടില്‍ ബദാമില്‍ ഉള്ളത് പോലെ ഫൈറ്റിക് ആസിഡ് ഇല്ല. എങ്കിലും ഇതും കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. കുതിര്‍ക്കുമ്പോള്‍ വാല്‍നട്ടിന്റെ കയ്പുരുചി കുറയും. കൂടാതെ, കുതിര്‍ക്കുന്നത് വാല്‍നട്ടിന്റെ ദഹനക്ഷമത മെച്ചപ്പെടുത്തും. ഇത് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കും. ബദാം വിറ്റാമിന്‍ ഇ, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ്. അതേസമയം, വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്.
സ്മൂത്തികള്‍ക്ക് കുതിര്‍ത്ത ബദാമാണ് നല്ലതെങ്കിലും സാലഡുകളില്‍ ടോപ്പിംഗ് ആയി ചേര്‍ക്കാന്‍ മികച്ചത് വാല്‍നട്ടാണ്. ബദാമായാലും വാല്‍നട്ട് ആയാലും മിതമായ അളവില്‍ കഴിച്ചാല്‍ പ്രത്യേക ആരോഗ്യ ഗുണങ്ങള്‍ നല്‍കും. അതിനാല്‍ ഇവ രണ്ടും സന്തുലിതമായി കഴിക്കുന്നതാണ് ഉചിതം.