മെഹുല്‍ ചോക്‌സിയുടെ 46 കോടി രൂപയുടെ സ്വത്ത് ലേലം ചെയ്യുന്നു; കോടതി അനുമതി നല്‍കി

By: 600002 On: Nov 10, 2025, 12:16 PM

 

 

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കി. ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ ലേലം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. ലേലത്തില്‍ നിന്ന് കിട്ടുന്ന തുക കോടതിയുടെ പേരില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. 

ഫ്‌ളാറ്റുകള്‍, രത്‌നങ്ങള്‍ ഉള്‍പ്പെടെ 13 വസ്തുവകകളാണ് ലേലത്തിനുള്ളത്. വജ്ര വ്യാപാരിയും ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനുമായ മെഹുല്‍ ചോക്‌സിയും ആദ്ദേഹത്തിന്റെ അനന്തരവന്‍ വിവാദ വ്യവസായി നീരവ് മോദിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ചെന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നുമാണ് ഇന്ത്യയുടെ ആരോപണം.