ജപ്പാനില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് 

By: 600002 On: Nov 10, 2025, 10:25 AM

 

 

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉള്‍പ്പെടുന്ന ഹോന്‍ഷു ദ്വീപിന്റെ കിഴക്കന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജപ്പാന്റെ വടക്കന്‍ തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. 

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാന്റികുവിന് സമീപം പസഫിക്കില്‍ ഏകദേശം 10 കിലോമീറ്റര്‍ താഴ്ചയിലാണ്. ഏകദേശം 1 മീറ്റര്‍ (3 അടി, 3 ഇഞ്ച്) വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍എച്ച്‌കെ അറിയിച്ചു.