ഡാളസ്‌ഫോര്‍ത്ത് വര്‍ത്തിലെ വെറ്ററന്‍സ് ഡേ ചടങ്ങ് സര്‍ക്കാര്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് റദ്ദാക്കി

By: 600002 On: Nov 10, 2025, 10:03 AM



 

പി പി ചെറിയാന്‍

ഡാളസ്, ടെക്‌സാസ്): സര്‍ക്കാര്‍ അടച്ചുപൂട്ടലിനെ (Government Shutdown) തുടര്‍ന്ന് ഈ വര്‍ഷത്തെ ഡാലസ്‌ഫോര്‍ത്ത് വര്‍ത്ത് നാഷണല്‍ സെമിത്തേരിയിലെ വാര്‍ഷിക വെറ്ററന്‍സ് ഡേ പരിപാടി റദ്ദാക്കി.

നവംബര്‍ 11-ന് നടത്താനിരുന്ന ഈ പരിപാടി കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഓരോ വര്‍ഷവും സംഘടിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഈ വര്‍ഷം സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ മൂലം സെമിത്തേരിയിലേക്ക് പ്രവേശനം, ജീവനക്കാരുടെ സഹായം, സൈനിക ബാന്‍ഡ്, ഫ്‌ലാഗ് പോള്‍ തുടങ്ങിയ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകില്ലെന്ന ആശങ്കയാണ് പരിപാടി റദ്ദാക്കാനുള്ള പ്രധാന കാരണം.

ആവശ്യമായ സൗകര്യങ്ങളില്ലാതെ ഈ പരിപാടി സംഘടിപ്പിക്കല്‍ അസാധ്യമായിരുന്നു'' ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗാരി പോപ്ലിന്‍ മാധ്യമങ്ങളോട് പറഞ്ഞു

2000-ല്‍ ആരംഭിച്ച ഡാലസ്‌ഫോര്‍ത്ത് വര്‍ത്ത് നാഷണല്‍ സെമിത്തേരി, ടെക്‌സാസിലെ പ്രധാന സൈനിക സ്മാരക കേന്ദ്രങ്ങളില്‍ ഒന്നാണ്. എന്നാല്‍ മറ്റ് ചില പ്രദേശങ്ങളില്‍ വെറ്ററന്‍സ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷവും തുടരുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.