ടെസ്ലാ ഹൂസ്റ്റണ്‍ നിര്‍മ്മാണശാലയ്ക്ക് തൊഴിലാളികളെ തെരഞ്ഞടുക്കുന്നു

By: 600002 On: Nov 10, 2025, 9:51 AM

 

 

പി പി ചെറിയാന്‍

ബ്രൂക്ക്ഷയര്‍( ടെക്‌സാസ്): ടെസ്ലയുടെ 200 മില്യണ്‍ ഡോളര്‍ പദ്ധതി, ബ്രൂക്ക്ഷയറില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ നിര്‍മ്മാണശാലയില്‍, തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ്. നവംബര്‍ 7-നു കമ്പനി 41 തൊഴില്‍ അവസരങ്ങള്‍ കമ്പനിയുടെയും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ സീനിയര്‍ മാനുഫാക്ചറിംഗ് എഞ്ചിനീയര്‍, വെല്‍ഡര്‍, ടെക്‌നിക്കല്‍ writer, മാനേജര്‍മാര്‍ തുടങ്ങി വിവിധ തസ്തികകള്‍ ഉള്‍പ്പെടുന്നു.

പദ്ധതിയുടെ സാമ്പത്തിക വികസന വിഭാഗത്തിന്റെ പ്രോജക്ട് മാനേജര്‍ റാമിറോ ബൗട്ടിസ്ത, ഹൂസ്റ്റണ്‍ ബിസിനസ് ജേര്‍ണലിനോട് സംസാരിച്ചപ്പോള്‍, നവംബര്‍ 10-നു നടക്കുന്ന ജോബ് ഫെയര്‍ അറിയിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ടെസ്ലയ്ക്കായി 2026-ഓടെ 375 പേര്‍, 2027-ഓടെ 750 പേര്‍, 2028-ഓടെ 1500 പേര്‍ ജോലി ചെയ്യുന്നത് കണക്കാക്കപ്പെടുന്നുണ്ട്.