ഹൂസ്റ്റണ്‍ സി.എസ്.ഐ. സെന്റ് തോമസ് പള്ളിയില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ നവംബര്‍ 14 മുതല്‍

By: 600002 On: Nov 10, 2025, 9:41 AM



 

 

പി പി ചെറിയാന്‍ 

ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ. ചര്‍ച്ച് 2025 ലെ വാര്‍ഷിക കണ്‍വെന്‍ഷന്‍ നവംബര്‍ 14 മുതല്‍ 16 വരെ നടത്തുന്നു. 'Restore Us, O God' (Psalm 80:3) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ തീം.

ഡാളസ് സി.എസ്.ഐ. സഭാ വികാരി റെവ്. രാജീവ് സുഗു മുഖ്യ പ്രഭാഷകനായിരിക്കും.

തീയതികളും സമയങ്ങളും:
നവംബര്‍ 14 (വെള്ളി) രാത്രി 6 മുതല്‍ 8 വരെ
നവംബര്‍ 15 (ശനി) രാത്രി 6 മുതല്‍ 8 വരെ
നവംബര്‍ 16 (ഞായര്‍) രാവിലെ 10:30 മുതല്‍ 12:30 വരെ (സണ്‍ഡേ സര്‍വീസിനോടൊപ്പം സമാപനം)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
വികാരി: റെവ്. ദീബു ഏബി ജോണ്‍  (346) 5770685
സെക്രട്ടറി: റോബിന്‍ തോമസ് (845) 4999374