ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ 2025:'ഇദം പാരമിതം' സംവാദം നവംബര്‍ 12 ന്

By: 600002 On: Nov 8, 2025, 7:54 AM



പി പി ചെറിയാന്‍

ഷാര്‍ജ: നവംബര്‍ ആറ് മുതല്‍ പതിനാറു വരെ നടക്കുന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ പ്രമേയം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും, വായനക്കാരെയും, പ്രസാധകരെയും ആകര്‍ഷിക്കുന്നു. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ ഈ വര്‍ഷം ബുക്ക് ഫെയറിലേക്ക് എത്തുന്നു. ഗ്രീസിനെ ഹായ്ലൈറ്റ് ആക്കി, 'ഷാര്‍ജ പുസ്തകങ്ങളുടെ അത്ഭുത നഗരമായിരിക്കും' എന്നാണ് പ്രമേയം.

നവംബര്‍ 12-ന്, ബുധനാഴ്ച, വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെ, മുന്‍ കേരള  വര്‍മ്മ കോളേജ് പ്രൊഫ. വി ജി തമ്പിയുടെ  പ്രഥമ നോവല്‍  'ഇദം പാരമിതം' എന്ന സംവാദം സംഘടിപ്പിക്കും. കൂടാതെ, റോസിയുടെ 'റബ്ബോണി' നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വേദിയില്‍ നടത്തപ്പെടും. UAE-യില്‍ ഉള്ള സുഹൃത്തുക്കളെയും വായനക്കാരെയും കാണുന്നതില്‍ വലിയ അഭിമാനമുണ്ടെന്ന്  പ്രൊഫ:വി ജി തമ്പി പറഞ്ഞു.