കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ 2023-ൽ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചെന്ന അവകാശവാദവുമായി കാനഡയും ബ്രിട്ടീഷ് ഇൻ്റലിജൻസും. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കുന്ന ആശയവിനിമയ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായാണ് കാനഡയും ബ്രിട്ടീഷ് ഇൻ്റലിജൻസും സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ സൂചന കാനഡയ്ക്ക് കൈമാറിയത്. തുടർന്ന് കനേഡിയൻ അധികൃതർ സ്വന്തമായി നടത്തിയ നിരീക്ഷണങ്ങളിലും, ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ ഈ സംഭാഷണങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് അവകാശവാദം.
ഈ ഇൻ്റർസെപ്റ്റ് ചെയ്ത ആശയവിനിമയ വിവരങ്ങളും മറ്റ് തെളിവുകളുമാണ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരാണ് എന്ന് കാനഡ ആരോപിക്കാൻ കാരണം. യു.എസ്., യു.കെ., ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവരുൾപ്പെടുന്ന 'ഫൈവ് ഐസ്' ഇൻ്റലിജൻസ് സഖ്യത്തിലൂടെ ലഭിച്ച ഈ വിവരങ്ങൾക്ക് കാനഡ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ നിജ്ജാറിൻ്റെ കൊലപാതകത്തിൽ പങ്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ