മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സ്ആപ്പ്

By: 600002 On: Nov 8, 2025, 5:23 AM



മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സ്ആപ്പ്. നിലവില്‍ യൂറോപ്പിലെ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമായി ഈ ഫീച്ചര്‍ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സൗകര്യം പ്രാബല്യത്തില്‍ വരുന്നതോടെ തദ്ദേശീയ മെസേജിംഗ് ആപ്പായ അറാട്ടൈ ഉള്‍പ്പെടെയുള്ളവയിലേക്ക് വാട്‌സ്ആപ്പില്‍ നിന്നും സന്ദേശം അയക്കാന്‍ സാധിച്ചേക്കും. 

ചെന്നൈ ആസ്ഥാനമായുള്ള സോഹോ വികസിപ്പിച്ച തദ്ദേശീയ മെസേജിംഗ് ആപ്പാണ് അറാട്ടൈ. വാട്‌സ്ആപ്പിന് പ്രാദേശിക ബദലായി കണക്കാക്കപ്പെടുന്നതാണിത്. മെസേജിംഗ് ആപ്പുകള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന ക്രോസ് കോംപാറ്റബിലിറ്റി യാഥാര്‍ത്ഥ്യമാക്കണമെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പാകുന്ന തരത്തിലുള്ള പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്.