ജര്‍മ്മനിയില്‍ ജോലി ഭാരം കുറയ്ക്കുന്നതിന് പത്ത് രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് ജീവപര്യന്തം തടവ് ശിക്ഷ 

By: 600002 On: Nov 7, 2025, 3:58 PM

 


ജോലി ഭാരം കുറയ്ക്കുന്നതിനായി പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ജര്‍മനിയില്‍ നഴ്‌സിന് ജീവപര്യന്തം. 44കാരനായ നഴ്‌സ് ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേക ഗൗരവമുള്ളതാണെന്നും കോടതി വിധിയില്‍ പറയുന്നു. രാത്രി ഷിഫ്റ്റുകളിലെ ജോലി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രായമായ രോഗികള്‍ക്ക് വലിയ അളവില്‍ ലഹരി മരുന്നുകളോ വേദന സംഹാരികളോ പ്രതിയായ നഴ്‌സ് കുത്തിവെച്ചെന്നും കോടതി കണ്ടെത്തി. 

2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെ ജര്‍മനിയിലെ ആച്ചറിനടുത്തുള്ള വുര്‍സെലെനിലെ ഒരു ക്ലിനിക്കിലായിരുന്നു സംഭവം. അമിതമായ രീതിയില്‍ വേദന സംഹാരികള്‍ നല്‍കിയായിരുന്നു കൊലപാതകം.