റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അണക്കെട്ടില്‍ കണ്ടെത്തി 

By: 600002 On: Nov 7, 2025, 1:59 PM

 


റഷ്യ ഉഫ നഗരത്തില്‍ 19 ദിവസം മുന്‍പ് കാണാതായ 22 വയസ്സുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം വ്യാഴാഴ്ച അണക്കെട്ടില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശിയായ അജിത് സിംഗ് ചൗധരി ബഷ്‌കീര്‍ എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്റ്റേറ്റ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. 

ഒക്ടോബര്‍ 19 ന് പാല്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ 11 മണിയോടെ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയെങ്കിലും തിരിച്ചെത്തിയില്ലെന്നാണ് സഹവാസികള്‍ പറയുന്നത്. 

വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടിലാണ് അജിത് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം കുടംബത്തെ അറിയിച്ചു.