അമേരിക്കന്‍ സൈനിക താവളത്തില്‍ ദുരൂഹത ഉണര്‍ത്തി പാക്കറ്റ്; തുറന്നപ്പോള്‍ വെളുത്ത നിറത്തില്‍ പൊടി; നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം 

By: 600002 On: Nov 7, 2025, 1:24 PM

 


അമേരിക്കന്‍ സൈനിക താവളത്തിലേക്കെത്തിയ പാക്കറ്റ് തുറന്നതിന് പിന്നാലെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. മേരിലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ജോയിന്റ് ബേസ് ആന്‍ഡ്രൂസ് സൈനിക താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. പാക്കറ്റില്‍ വെളുത്തനിറത്തിലുള്ള പൊടിയാണുണ്ടായിരുന്നതെന്നാണ് വിവരം. 

സൈനിക താവളത്തിലെ എയര്‍ നാഷണല്‍ ഗാര്‍ഡ് റെഡിനസ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒരു മുറിയ്ക്കുള്ളില്‍ വെച്ച് ഒരാള്‍ ഈ പാക്കറ്റ് തുറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി പേര്‍ക്ക് അസ്വാസ്ഥ്യമുണ്ടായത്. സംഭവത്തിന് പിന്നാലെ ഈ കെട്ടിടവും തൊട്ടടുത്ത കെട്ടിടത്തിലുള്ളവരെയും ഒഴിപ്പിച്ചു. പ്രദേശത്ത് സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.