അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ ലിംഗസൂചകത്തില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് ഇനി ഇടമില്ല. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇനി പാസ്‌പോര്‍ട്ടില്‍ ലിംഗ സൂചകത്തില്‍ പുരുഷന്‍/സ്ത്രീ എന്ന് മാത്രമായി പരിമിതപ്പെടുത്തും. നയത്തെ ചോദ്യം ചെയ്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമായ കീഴ്ക്കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയുടെ നിര്‍ണായക അനുമതി ട്രംപ് ഭരണകൂടത്തിന് ലഭിച്ചത്.
പുതിയതോ പുതുക്കിയതോ ആയ പാസ്പോര്‍ട്ടുകളില്‍ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന തരത്തില്‍, 'പുരുഷന്‍', 'സ്ത്രീ' അല്ലെങ്കില്‍ 'എക്‌സ്' എന്നിവ പാസ്പോര്‍ട്ടില്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന കീഴ്ക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ തള്ളി. ജനനസമയത്ത് നിശ്ചയിച്ചിട്ടുള്ള ലിംഗഭേദം മാത്രം പാസ്പോര്‍ട്ടുകള്‍ക്ക് ബാധകമാക്കണമെന്ന നയം തടഞ്ഞ ജഡ്ജിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.