കാനഡക്കാരെ  ആകർഷിക്കാൻ 'വി മിസ് യൂ' കാമ്പയിനുമായി കാലിസ്‌പെൽ

By: 600110 On: Nov 7, 2025, 10:55 AM

കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികളെ  ആകർഷിക്കാനായി യു.എസിലെ മൊണ്ടാനയിലുള്ള കാലിസ്‌പെൽ നഗരം ഒരു പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. "We Miss You, Kalispell, Mont." എന്ന ടാഗ് ലൈനോടെയാണ് ക്യാമ്പയിന് തുടക്കമിട്ടിട്ടുള്ളത്.  കനേഡിയൻ സന്ദർശകരെ വീണ്ടും ക്ഷണിച്ചുകൊണ്ട്  Kalispell Canadian Welcome Pass എന്ന പേരിൽ ആകർഷകമായ ഡീലുകളും, ഡിസ്‌കൗണ്ടുകളും, പ്രത്യേക ഓഫറുകളും ആണ് ടൂറിസം മാർക്കറ്റിംഗ് സ്ഥാപനമായ ഡിസ്കവർ കാലിസ്‌പെൽ അവതരിപ്പിച്ചിരിക്കുന്നത്.

കാനഡ-യു.എസ്. അതിർത്തിക്ക് അടുത്തും കാൽഗറിയിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂർ മാത്രം യാത്രാ ദൈർഘ്യവും ഉള്ള  കാലിസ്‌പെൽ, മൊണ്ടാനയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വിനോദസഞ്ചാരം ഈ മേഖലയിലെ ഏറ്റവും വലിയ വ്യവസായമാണെന്നും കനേഡിയൻ സന്ദർശകരുടെ എണ്ണം കുറഞ്ഞത് പ്രാദേശിക ബിസിനസ്സുകളെ ദോഷകരമായി ബാധിച്ചെന്നും 'ഡിസ്കവർ കാലിസ്‌പെൽ' എക്സിക്യൂട്ടീവ് ഡയറക്ടർ ഡയാൻ മെഡ്‌ലർ പറഞ്ഞു.  താമസസൗകര്യം, റീട്ടെയിൽ, ഡൈനിംഗ്, മ്യൂസിയങ്ങൾ എന്നിവയുൾപ്പെടെയുള്ള 15 ബിസിനസ്സുകളിൽ ഈ വെൽക്കം പാസ് വഴി ഇളവുകൾ ലഭിക്കും.