പി പി ചെറിയാന്‍
ഡാളസ്: മൂന്നു ദിവസം നീണ്ടുനിന്നു ലാനയുടെ പതിനാലാം ദ്വൈവാര്‍ഷിക സമ്മേളനം പ്രൗഢഗംഭീരമായും അര്‍ത്ഥവത്തായും സമാപിച്ചിച്ചു. ഈ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ ഒട്ടേറെയുണ്ട്. ആദ്യമായി സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്ത് സമ്മേളനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിയ ഡോ. എം. വി പിള്ളയോടും സജി എബ്രഹാമിനോടുള്ള ലാനയുടെ പ്രത്യേക കൃതജ്ഞത നിങ്ങള്‍ക്കേവര്‍ക്കും വേണ്ടി ഞാന്‍ രേഖപ്പെടുത്തട്ടെ. മുഖ്യാതിഥിയായി വരുമെന്ന് പ്രതീക്ഷിച്ച സുനില്‍ പി. ഇളയിടത്തിന് ആരോഗ്യകരമയ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും സൂമിലൂടെ നമ്മളെയെല്ലാം അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
സമ്മേളന പ്രതിനിധികള്‍, ലാന ഭരണസമിതി അംഗങ്ങള്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍, കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗങ്ങള്‍, പുസ്തക പ്രദര്‍ശനത്തിനും വില്പനക്കും സഹായിച്ചവര്‍, ഫൂഡ് കമ്മിറ്റി അംഗങ്ങള്‍, കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങള്‍, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങള്‍, വീഡിയോ & ഫോട്ടോഗ്രാഫേര്‍സ്, എല്‍ ഇ ഡി പ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍ കമ്മിറ്റി അംഗങ്ങള്‍, സമ്മേളന നഗരി & സ്റ്റേജ് കമ്മിറ്റി അംഗങ്ങള്‍, സ്മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍, കൃതികളും ആശംസകളും അയച്ച് തന്നവര്‍, സ്‌പോണ്‍സര്‍മാര്‍, അതിന്റെ ഡിജിറ്റല്‍ കോപ്പി ഉണ്ടാക്കിയ നിധി ബുക്‌സിന്റെ പ്രവര്‍ത്തകര്‍, ചുരുങ്ങിയ സമയത്തിനുള്ളീല്‍ പ്രിന്റ് ചെയ്ത് തന്ന ഡി. എം എസ് പ്രിന്റേര്‍സ് തുടങ്ങി എല്ലാവര്‍ക്കും നന്ദിയും കൃതാര്‍ത്ഥതയും ഇത്തരുണത്തില്‍ സന്തോഷത്തോടെ രേഖപ്പെടുത്തുന്നു.
കൂടാതെ ഭരതകലാ നാടകസമിതി, നൃത്തം ചെയ്ത കുട്ടികള്‍, സംഗീതം അവതരിപ്പിച്ച ഗ്രൂപ്പ്, വിവിധ സെഷനുകളില്‍ പങ്കെടുത്ത് സമ്മേളനത്തെ സമ്പന്നമാക്കിയവര്‍ ഇവരെയെല്ലാം അനുമോദിക്കുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മുന്‍ പ്രസിഡന്റുമാര്‍ക്കും പ്രത്യേക നന്ദി.