ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി സൊഹാറാന്‍ മംദാനിയുടെ വിജയത്തോടെ അമേരിക്കയ്ക്ക് അതിന്റെ പരമാധികാരത്തില്‍ നേരിയ നഷ്ടം സംഭവിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയെ കമ്മ്യൂണിസ്റ്റ് എന്ന് അഭിസംബോധന ചെയ്ത ട്രംപ്, അദ്ദേഹത്തിന്റെ വിജയത്തിന് പിന്നാലെ ന്യൂയോര്‍ക്ക് കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും പറഞ്ഞു.