ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയ്ബയും തയാറെടുക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Nov 6, 2025, 10:52 AM

 

ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിന് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്‌കര്‍ ഇ ത്വയ്ബയും ജെയ്‌ഷെ മുഹമ്മദും പുതിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെപ്റ്റംബര്‍ മുതല്‍ ജമ്മുകശ്മീരില്‍ ഭീകരസംഘടനകള്‍ നുഴഞ്ഞുകയറ്റവലും നിരീക്ഷണവും അതിര്‍ത്തികടന്നുള്ള സാധന സാമഗ്രികളുടെയും സഹായങ്ങളുടെയും കൈമാറ്റവും വര്‍ധിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും സ്‌പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന്റെയും സഹായത്തോടെ ലഷ്‌കറെ, ജെയ്‌ഷെ ഭീകരര്‍ കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.