അമേരിക്കയിലെ മിസ്സോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് റോബിന്‍ ഇലക്കാട്ട് ടെക്‌സാസിലെ മിസ്സോറി സിറ്റി മേയറാകുന്നത്. 55.9 ശതമാനം വോട്ടുകള്‍ നേടിയാണ് റോബിന്റെ വിജയം. എതിര്‍സ്ഥാനാര്‍ത്ഥിയായ ജെഫ്രി ബോണിക്ക് 44.2 ശതമാനം വോട്ട് ലഭിച്ചു.
കോട്ടയം കുറുമുള്ളൂര്‍ സ്വദേശിയായ റോബിന്‍ ഇലക്കാട്ട് 2020 ലാണ് ആദ്യമായി മിസ്സോറി സിറ്റി മേയറായത്. പിന്നീട് 2022 ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മേയറായി തെരഞ്ഞെടുപ്പെട്ടതോടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ് റോബിന്‍ ഇലക്കാട്ട്.