കനേഡിയൻ നഗരം കെലോനയ്ക്ക് യുനെസ്‌കോ  അംഗീകാരം

By: 600110 On: Nov 6, 2025, 9:57 AM

 

ബ്രിട്ടീഷ് കൊളംബിയയിലെ കെലോന (Kelowna) നഗരത്തിന് യുനെസ്‌കോയുടെ (UNESCO) പ്രത്യേക അംഗീകാരം ലഭിച്ചു. പാചക കലയിലും ഭക്ഷ്യ സംസ്കാരത്തിലും മികവ് പുലർത്തുന്ന നഗരങ്ങൾക്ക് നൽകുന്ന ക്രിയേറ്റീവ് സിറ്റി ഓഫ് ഗാസ്ട്രോണമി വിഭാഗത്തിലാണ് കെലോന ഇടം നേടിയത്. തങ്ങളുടെ പ്രാദേശിക ഉൽപ്പന്നങ്ങളും വൈവിധ്യമാർന്ന ഭക്ഷണരീതികളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഈ അംഗീകാരം നഗരത്തിന് സഹായകമാകും. Okanagan Valley fruits, വൈൻ പ്രാദേശികമായി ലഭ്യമാകുന്ന മറ്റു വിഭവങ്ങൾ എന്നിവയാണ് കെലോനയുടെ ഭക്ഷ്യ സംസ്കാരത്തിന് അടിത്തറയേകുന്നത്.

ഈ അംഗീകാരം ലഭിച്ചതോടെ, കെലോന ഇനി ലോകത്തിലെ പ്രമുഖ ഭക്ഷ്യ നഗരങ്ങളുടെ കൂട്ടത്തിൽ അറിയപ്പെടും. സർഗ്ഗാത്മകമായ മറ്റ് നഗരങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനും, ഭക്ഷണത്തിലൂടെ നഗരത്തിൻ്റെ സാമ്പത്തികവും സാംസ്കാരികവുമായ വളർച്ചയെ സഹായിക്കാനും ഇത് അവസരമൊരുക്കും. കെലോനയുടെ തനത് പാചകരീതിയും,  farm-to-table എന്ന ആശയത്തിന് നൽകുന്ന പ്രാധാന്യവുമാണ് യുനെസ്‌കോയുടെ ശ്രദ്ധ ആകർഷിച്ചത്. ഈ നേട്ടം നഗരത്തിലെ ഭക്ഷ്യ വ്യവസായത്തിനും ടൂറിസത്തിനും വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.