തീരുവ പ്രഖ്യാപനം: ട്രംപിനെ വിമര്‍ശിച്ച് സുപ്രീംകോടതി 

By: 600002 On: Nov 6, 2025, 9:47 AM

 

തീരുവ പ്രഖ്യാപനത്തില്‍ നിര്‍ണായക നിരീക്ഷണവുമായി അമേരിക്കന്‍ സുപ്രീംകോടതി. അധിക തീരുവ ഏര്‍പ്പെടുത്തുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരം അമിതമായി ഉപയോഗിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീംകോടതി. നേരത്തെ ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് കീഴ്കോടതി വിധിച്ചിരുന്നു.

രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം (ഐഇഇപിഎ) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ തീരുവകള്‍ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരമുണ്ടോയെന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്. 

സുപ്രീം കോടതി വിധി ട്രംപിന് എതിരായാല്‍ ഇത്തരത്തില്‍ ചുമത്തിയ തീരുവകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമാകും. കാരണം ഇത്തരം തീരുവകള്‍ക്ക് നിയമപരമായ സാധുതയില്ലാതാകും. ഈ തീരുവകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നടത്തുന്ന വ്യാപാരക്കരാര്‍ ചര്‍ച്ചകളുടെ ഭാവിയും ഉറ്റുനോക്കപ്പെടും.