ഫിലീപ്പീന്‍സില്‍ കനത്ത നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്; 66 മരണം 

By: 600002 On: Nov 5, 2025, 12:21 PM

 

മധ്യ ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്. ദുരന്തത്തില്‍ 66 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 13 ഓളം പേരെ കാണാതായിട്ടുണ്ട്. ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാറും ട്രക്കും, മറ്റ് കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി.