സുഡാനില്‍ സ്ഥിതി രൂക്ഷമെന്ന് ഐക്യരാഷ്ട്ര സഭ

By: 600002 On: Nov 5, 2025, 12:10 PM

 

സുഡാനില്‍ നിയന്ത്രണാതീതമായി തുടരുന്ന ആഭ്യന്തരയുദ്ധം എല്ലാ അതിരുകളും ലംഘിക്കുന്നതായും ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിക്കിടയാക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 

വംശീയ കൂട്ടക്കൊലയും മാനഭംഗവും തുടരുകയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ ജനം പട്ടിണിമരണം നേരിടുന്നു. ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുകയാണ്. രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഖത്തറില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയില്‍ ഗുട്ടെറസ് പറഞ്ഞു. 

അര്‍ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് എല്‍ ഫാഷര്‍ നഗരം പിടിച്ചതോടെയാണ് 2023 മുതല്‍ സുഡാന്‍ സേനയുമായി തുടരുന്ന ആഭ്യന്തര യുദ്ധം വഷളായത്. 40000 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.