തങ്ങള്‍ രഹസ്യമായി ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഞെട്ടിക്കുന്ന അവകാശവാദം പാകിസ്ഥാന്‍ തള്ളി. ആണവപരീക്ഷണങ്ങള്‍ നടത്തിയ ആദ്യ രാജ്യം തങ്ങളല്ലെന്നും അത് പുനരാരംഭിക്കുന്ന ആദ്യത്തെ രാജ്യവും തങ്ങളായിരിക്കില്ലെന്നും പാകിസ്ഥാന്‍ പറഞ്ഞു.
സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും പരീക്ഷണങ്ങളില്‍ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിര്‍ത്തുകയും സംയമനം പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മുതിര്‍ന്ന പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.