തമിഴ്‌നാട് വെട്രി കഴകം പാര്‍ട്ടി സ്ഥാപകനും നടനുമായ വിജയ്‌യെ 2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഹാബലിപുരത്ത് നടന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ഡിഎംകെയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു.
ഡിഎംകെയെ മാത്രമേ താന്‍ എതിരാളിയായി കാണുന്നുള്ളൂവെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ, വിജയ്‌യുടെ പാര്‍ട്ടിയുമായി സഖ്യത്തിലാകാനുള്ള എഐഎഡിഎംകെയുടെ ആഗ്രഹങ്ങള്‍ക്കും അവസാനമായി.