ഡാളസ് എ ജി  ഫെലോഷിപ്പ് ഏകദിന സമ്മേളനം നവംബര്‍ 8ന് 

By: 600002 On: Nov 5, 2025, 9:16 AM



 

സാം മാത്യു 

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന സ്‌പെഷ്യല്‍ മീറ്റിംഗ് നവംബര്‍ 8 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കരോള്‍ട്ടണില്‍ ഉള്ള ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് (2405 E. Beltline Road, Carrollton, TX 75006) സഭാ മന്ദിരത്തില്‍ വെച്ച് നടക്കുന്നതാണ്. പാസ്റ്റര്‍ ജെസ്റ്റിന്‍ സാബു, ഡോ. കോശി വൈദ്യന്‍ എന്നിവര്‍ തിരുവചന പ്രഭാഷണം നടത്തും. ഈ ആത്മിക കൂടി വരവിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍ റോയി തോമസ് (9729834698)
ഷാജു ഏബ്രഹാം (4694410042)