പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ട്രംപ് ഭരണകൂടം നവംബറില്‍ ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം പൂര്‍ണമായും നല്‍കാതെ പകുതി മാത്രം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാരിന്റെ അടച്ചു പൂട്ടലിന്റെ പശ്ചാത്തലത്തില്‍, Supplemental Nutrition Assistance Program (SNAP) നിലനില്‍പ്പിനായി ഉള്ള അടിയന്തര ഫണ്ടില്‍ നിന്ന് 4.65 ഡോളര്‍ ബില്ല്യണ്‍ ഉപയോഗിക്കും.
സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നുള്ള ഏകദേശം 4.65 ബില്യണ്‍ ഡോളര്‍ നവംബറിലെ 'യോഗ്യതയുള്ള കുടുംബങ്ങളുടെ നിലവിലെ അലോട്ട്മെന്റുകളുടെ 50% വഹിക്കാന്‍ ബാധ്യസ്ഥമായിരിക്കും' എന്ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച യുഎസ് കൃഷി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.