സിനിമാ ടിക്കറ്റിനും ഭക്ഷണത്തിനും വെള്ളത്തിനുമുള്‍പ്പെടെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഈടാക്കുന്ന അമിത നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വെള്ളക്കുപ്പിക്ക് 100 രൂപയും കാപ്പിക്ക് 700 രൂപയുമാണ് മള്‍ട്ടിപ്ലക്‌സുകള്‍ ഈടാക്കുന്നത്. ഇതിന് പരിധി നിശ്ചയിച്ചില്ലെങ്കില്‍ സിനിമാ തിയേറ്ററുകള്‍ കാലിയാകുന്ന അവസ്ഥയുണ്ടാകുമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
മള്‍ട്ടിപ്ലക്‌സുകളിലെ ടിക്കറ്റുകള്‍ക്ക് സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മള്‍ട്ടിപ്ലക്‌സുകളിലെ ടിക്കറ്റിന് പരമാവധി നിരക്ക് 200 രൂപയായി നിശ്ചയിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനമാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്.