സുഡാനില്‍ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി 

By: 600002 On: Nov 4, 2025, 11:23 AM

 

സുഡാനില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടെ ഇന്ത്യന്‍ സ്വദേശിയെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുര്‍ ജില്ലയില്‍ നിന്നുള്ള 36 കാരനായ ആദര്‍ശ് ബെഹ്‌റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരികയാണ്. സുഡാനിലെ അധികൃതരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും തന്റെ രാജ്യം അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാന്‍ അംബാസഡര്‍ മുഹമ്മദ് അബ്ദുള്ള അലി എല്‍തോം പറഞ്ഞു. 

ഇതിനിടെ ആദര്‍ശ് ബെഹ്‌റ ആര്‍എസ്എഫ് സൈനികര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അവരിലൊരാള്‍ ബെഹ്‌റയോട് ഷാരൂഖ് ഖാനെ അറിയുമോയെന്ന് വീഡിയോയില്‍ ചോദിക്കുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.