ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം റദ്ദാക്കുന്നതും റീഷെഡ്യൂള്‍ ചെയ്യുന്നതുമായും ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഡിജിസിഎ. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുകയോ റീഷെഡ്യൂള്‍ ചെയ്യുകയോ ആണെങ്കില്‍ അധിക നിരക്കുകളില്ലാതെ ഭേദഗതികള്‍ വരുത്താന്‍ സാധിക്കുന്ന തരത്തിലാണ് ഡിജിസിഎയുടെ പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത്.
യാത്രക്കാര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂര്‍ നേരത്തേക്ക് അവര്‍ക്കായി ലുക്ക്-ഇന്‍ ഓപ്ഷന്‍ നല്‍കണം. ഈ സമയപരിധിക്കുള്ളില്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയാണെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരികെ നല്‍കണമെന്നാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം. ഈ സമയപരിധിക്കുള്ളില്‍ യാത്രക്കാര്‍ക്ക് അധിക നിരക്കുകളില്ലാതെ ടിക്കറ്റ് റദ്ദാക്കാനും സമയക്രമീകരണങ്ങളില്‍ ഭേദഗതി വരുത്താനും സാധിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.
അതേസമയം, എയര്‍ലൈന്‍ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിയതി മുതല്‍ ആഭ്യന്തര യാത്ര അഞ്ച് ദിവസത്തില്‍ കുറവും, രാജ്യാന്തര യാത്ര 15 ദിവസത്തില്‍ കുറവുമാണെങ്കില്‍ ഈ മാറ്റങ്ങള്‍ ബാധകമല്ലെന്നും ഡിജിസിഎ അറിയിച്ചു.