നൈജീരിയയില്‍ ഭീകരര്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെയും കൊലപാതകങ്ങളെയും തടയാന്‍ സൈനിക നടപടി ആരംഭിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്നതായിരിക്കണമെന്നും ഭീഷണിയാകരുതെന്നും മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ബോല ടിനുബു. ഭീകരരെ അമര്‍ച്ച ചെയ്യാന്‍ അമേരിക്ക സഹായിക്കുന്നതിനെ സ്വാഗതം ചെയ്യുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം മാനിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അ
ക്രൈസ്തവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിന്റെ പേരില്‍ നൈജീരിയയെ മതസഹിഷ്ണുതയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് സൈനിക നടപടിക്ക് ട്രംപ് പെന്റഗണിന് നിര്‍ദ്ദേശം നല്‍കിയത്.