ഗാസ യുദ്ധത്തിനിടെ അറസ്റ്റ് ചെയ്ത പലസ്തീന്‍ തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ സൈന്യത്തിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന അഡ്വക്കറ്റ് ജനറല്‍ യിഫാറ്റ് തോമര്‍ യെരുഷല്‍മിയെ അറസ്റ്റ് ചെയ്തു. വീഡിയോ ചോര്‍ത്തിയതായി സമ്മതിച്ച യെരുഷെല്‍മി നേരത്തെ രാജി വെച്ചിരുന്നു.
ഇതിനു ശേഷം ഇവരെ കാണാതായതോടെ വ്യാപക അന്വേഷണമാണ് നടന്നത്. കടല്‍ത്തീരത്ത് കാറും കുടുംബത്തിനുള്ള സന്ദേശവും കണ്ടെത്തിയതോടെ ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയമുണ്ടായി. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് യെരുഷല്‍മിയെ കണ്ടെത്തിയത്.