ക്ലോൺ ചെയ്ത മാംസം ലേബലില്ലാതെ കനേഡിയൻ വിപണികളിലേക്ക്

By: 600110 On: Nov 4, 2025, 5:06 AM

 

ക്ലോൺ ചെയ്ത മാംസം ലേബലില്ലാതെ കനേഡിയൻ വിപണികളിലേക്ക്

ക്ലോൺ ചെയ്ത മൃഗങ്ങളുടെ മാംസം പ്രത്യേക ലേബലുകളോ മുന്നറിയിപ്പുകളോ ഇല്ലാതെ വിപണിയിലേയ്ക്ക്. സുരക്ഷാ പരിശോധനകളും പൊതു അറിയിപ്പുകളും ആവശ്യമായ "നോവൽ ഫുഡ്സ്" എന്ന പട്ടികയിൽ നിന്ന് ക്ലോൺ ചെയ്ത മാംസത്തെ ഒഴിവാക്കാനാണ് ഹെൽത്ത് കാനഡ പദ്ധതിയിടുന്നത്.

പ്രത്യേക ഗുണങ്ങളുള്ള മൃഗങ്ങളെ പ്രത്യുത്പാദനത്തിനായി പുനഃസൃഷ്ടിക്കാനാണ് ക്ലോണിംഗ് സാങ്കേതികവിദ്യ പ്രധാനമായും ഉപയോഗിക്കുന്നത്. അല്ലാതെ നേരിട്ട് ഭക്ഷണത്തിനായിട്ടല്ല.     ക്ലോൺ ചെയ്ത മാംസം സുരക്ഷിതവും സാധാരണ മൃഗങ്ങളുടെ മാംസത്തിന് സമാനവുമാണ് എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. "നോവൽ ഫുഡ്സ്" എന്ന പട്ടികയിൽ നിന്ന് ക്ലോൺ ചെയ്ത മാംസത്തെ ഒഴിവാക്കുന്നതിലൂടെ നിയന്ത്രണങ്ങൾ ലളിതമാക്കുകയാണ് ലക്ഷ്യം. എന്നാൽ, ഇത് ഉപഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിലെ സുതാര്യത കുറയ്ക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ലേബലുകൾ ഒഴിവാക്കുന്നത് ഭക്ഷ്യസുരക്ഷയിലുള്ള വിശ്വാസം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും വിമർശകർ പറയുന്നു. 

നയത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് വിവിധ ഗ്രൂപ്പുകളുമായി സർക്കാർ ആലോചനകൾ നടത്തിയില്ലെന്നും വിമർശം ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കളോട് കൂടുതൽ തുറന്ന സമീപനം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.