കാൽഗറിയിൽ ഭവന വിൽപ്പനയിൽ ഇടിവ്

By: 600110 On: Nov 4, 2025, 4:53 AM

 

 

കാൽഗറിയിൽ കഴിഞ്ഞ ഒക്ടോബറിൽ ഭവന വിൽപ്പനയിൽ 13 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വില്പനയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്.     കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡിൻ്റെ (CREB) റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മാസം 1,885 വീടുകളാണ് വിറ്റഴിഞ്ഞത്. ഈ വർഷം ഇതുവരെ നഗരത്തിൽ വിറ്റഴിച്ചത് 20,082 വീടുകളാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 16 ശതമാനം കുറവാണ്.

വിൽപ്പനയിലെ ഇടിവ് കൂടുതലും സംഭവിച്ചത് അപ്പാർട്ട്‌മെൻ്റ്, റോ-സ്റ്റൈൽ എന്നീ വിഭാഗങ്ങളിലാണ്. കൂടുതൽ വാടക വീടുകൾ ലഭ്യമായതും വാടക കുറഞ്ഞതുമാണ്  പുതിയ വീടുകൾക്കുള്ള ഡിമാൻഡ് കുറച്ചതെന്ന് പ്രധാന സാമ്പത്തിക വിദഗ്ദ്ധനായ ആന്‍-മേരി ലൂറി പറഞ്ഞു. വീടുകൾ കൂടുതൽ ലഭ്യമായതോടെ മറ്റ് ഭവനങ്ങളെ അപേക്ഷിച്ച് ഇവയുടെ വിലയും കുറയാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം കാൽഗറിയിൽ ഒരു വീടിൻ്റെ ശരാശരി വില $568,000 ആയിരുന്നു. 2024 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 4.1 ശതമാനം കുറവാണ്.