കെ.വി. ദയാല്‍ - ഗാര്‍ഡിയന്‍ ഓഫ് ഹ്യുമാനിറ്റി അവാര്‍ഡ് ജേതാവ് 

By: 600002 On: Nov 3, 2025, 12:58 PM

 

 

 

ഡോ. മാത്യു ജോയ്‌സ്


ബ്രഹ്‌മാകുമാരിസ് ഗ്ലോബല്‍ സമ്മിറ്റ് 

2025 സുസ്ഥിര ഭാവിക്ക് പ്രചോദനം നല്‍കുന്ന ഐക്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ഉച്ചകോടിയായി ഒക്ടോബര്‍ 10 മുതല്‍ 13 വരെ രാജസ്ഥാനില്‍ അതിവിപുലമായി അരങ്ങേറിയിരുന്നു. കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ജൈവകൃഷി പ്രചാരകനും പ്രകൃതിജീവന ആചാര്യനുമായ Sri. K V ദയാലിന് ബ്രഹ്‌മകുമാരീസ് എന്ന മഹത്തായ ആത്മീയ പ്രസ്ഥാനത്തിന്റെ  രാജസ്ഥാനിലുള്ള Head Quarters ല്‍ വച്ച് 'Guardian of Humanity' പുരസ്‌കാരം നല്കി ആദരിക്കുകയുണ്ടായി.

2025 October 10ാം തിയതി നടന്ന Global Summit ല്‍ വച്ചാണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. ഈ വര്‍ഷത്തെ Global Summit ന്റെ theme, 'Unity & Trust : Inspiring a Sustainable Future' എന്നായിരുന്നു. മാനവരാശിയുടെ സര്‍വ്വതോന്മുഖമായ ഉത്ക്കര്‍ഷത്തിനു വേണ്ടി  K V Deyal വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്ന ബഹുമുഖകര്‍മ്മമേഖലകള്‍ തന്നെയാണ് ഈ ആശയം ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ Global Summit വേദിയില്‍ 25000 ല്‍ പരം സദസ്യരെ സാക്ഷി നിര്‍ത്തി അദ്ദേഹം നടത്തിയ പ്രഭാഷണം സകലരുടെയും മനം കവര്‍ന്നു. ഒരു കര്‍മ്മയോഗിക്കു മാത്രമേ ഇത്ര സുവ്യക്തവും ലളിതവുമായ വാക്കുകളില്‍ മഹത്തായ ആശയങ്ങള്‍ ഇതേവിധം ആഗോളതലത്തില്‍ പ്രസരിപ്പിക്കുവാന്‍ സാധിക്കുകയുള്ളു.

വാനപ്രസ്ഥം സോഷ്യല്‍ എഡ്യൂക്കേഷന്‍ മൂവ്മെന്റിന്റെയും ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെയും സ്ഥാപക ചെയര്‍മാനായ കെ വി ദയാല്‍ എഴുപത്തിയൊമ്പതാം വയസ്സിലും ചുറുചുറുക്കോടെ തന്റെ അനന്യസാധാരണമായ പ്രകൃതിസ്‌നേഹത്തിന്റെ ആശയങ്ങള്‍ ലോകത്തിന് പകര്‍ന്നു നല്‍കാന്‍ നിരവധി പദ്ധതികളുമായി മുന്നേറുന്നു. പ്രശസ്തമായ നിരവധി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം കോട്ടയം എംജി യൂണിവേഴ്‌സിറ്റി കോഴ്സ് ഇന്‍ചാര്‍ജ് - ജൈവകൃഷി (സര്‍ട്ടിഫിക്കറ്റും ഡിപ്ലോമയും), ആര്‍ട്ട് ഓഫ് ഹാപ്പിനസ് (സര്‍ട്ടിഫിക്കറ്റ് കോഴ്സ്) എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കയായിരുന്നു.