ഡാളസ് കേരള അസോസിയേഷന്‍ കേരളപ്പിറവി ആഘോഷം ആകര്‍ഷകമായി

By: 600002 On: Nov 3, 2025, 12:48 PM

 



 

പി പി  ചെറിയാന്‍

ഡാളസ്: ഡാളസ് കേരള അസോസിയേഷന്‍ നവംബര്‍ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചത്  വലിയ ശ്രദ്ധ ആകര്‍ഷിച്ചു. ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ ജൂബിലി ഹാളില്‍ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

അമേരിക്കന്‍, ഇന്ത്യന്‍ ദേശീയഗാനാലാപനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ സ്വാഗതപ്രസംഗം നടത്തി. ഗാര്‍ലാന്‍ഡ് മേയര്‍ ഡിലന്‍ ഹെന്‍ഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാര്‍ലാന്‍ഡ് ബോര്‍ഡ് മെമ്പര്‍ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങള്‍, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടന്‍ നൃത്തം, ഒപ്പന, മാര്‍ഗംകളി എന്നിവ വേദിയെ മനോഹരമാക്കി. താലന്തുള്ള ഗായകര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഗാനങ്ങള്‍, മാപ്പിളപ്പാട്ട്, വിവിധ സംഗീതപ്രകടനങ്ങള്‍ എന്നിവ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരുന്നു.

ഇത്തവണത്തെ കേരളപ്പിറവി ആഘോഷം മലയാളി മങ്കയും ശ്രീമാന്‍ മത്സരവും ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത് ആകാംക്ഷയുണ്ടാക്കി.

സംഘഗാനം: മനോജ് കൃഷ്ണന്‍ & ടീം
മോഹിനി ആട്ടം: തപസ്യ സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് (കൊറിയോഗ്രാഫി: ദിവ്യസനല്‍)
സെമി ക്ലാസിക്കല്‍ ഡാന്‍സ്: ടീം നാദ്യം (നൃത്തസംവിധാനം: വിനീത)
കുച്ചുപ്പുടി: ഗുരുപറമ്പറ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് (നൃത്തസംവിധാനം: മഞ്ജു മഞ്ജു, ഹേമ മാലിനി)

ഒപ്പന: ഡാളസ് മൊഞ്ചാത്തീസ് (നൃത്തസംവിധാനം: ദീന റോഡ്രിഗസ്)
തിരുവാതിര: ടീം നവരസ (നൃത്തസംവിധാനം: ഇന്ദു അനൂപ്)
ഭരതനാട്യം: ഇസിപിഎ (നൃത്തസംവിധാനം: വാണി ഈശ്വര്‍)
മാപ്പിളപാട്ടുകള്‍, നാടന്‍ നൃത്തം: ടീം നാട്യഗൃഹ (നൃത്തസംവിധാനം: സുമ സിബില്‍) സെമി ക്ലാസിക്കല്‍ ഡാന്‍സ്: ടീം ഉല്‍സവം (കൊറിയോഗ്രാഫി: അഞ്ജു മനോജും ടീം)
മാര്‍ഗം കളി: റിഥം ഓഫ് ഡാളസ്

ഈ സാംസ്‌കാരിക വിരുന്ന്  സുതാര്യമായി സംഘടിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും അസ്സോസിയേഷന്‍ സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു. മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ വിനോദ് ജോര്‍ജ്  ,എഡിറ്റര്‍ ദീപക് രവീന്ദ്രന്‍ എന്നിവര്‍   വോളണ്ടിയര്‍മാരെയും പ്രൊസഷന്‍ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി മികച്ച രീതിയില്‍ നടത്താന്‍ നേതൃത്വം നല്‍കി. സെക്രട്ടറി മഞ്ജിത് കൈനിക്കരയും ആര്‍ട്‌സ് ഡയറക്ടര്‍ സുബി ഫിലിപ്പ് എന്നിവര്‍ എംസിമാരായിരുന്നു

ഡാളസ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ഈ കേരളപ്പിറവി ആഘോഷം, മലയാളികളുടെ സാംസ്‌കാരിക വ്യത്യസ്തതയും സമ്പന്നതയും നിറഞ്ഞ ഒരു അനുഭവമായി.