മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനം: 23 പേര്‍ക്ക് ദാരുണാന്ത്യം 

By: 600002 On: Nov 3, 2025, 11:40 AM

 


മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് സംഭവം. 

രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ദുരന്തം. ആഘോഷ ദിനത്തിലുണ്ടായ ദുരന്തം രാജ്യത്തെ ദു:ഖത്തിലാഴ്ത്തിയതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.