ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ചരിത്ര നിമിഷത്തിനാണ് ആരാധകര്‍ സാക്ഷികളായത്. ഇന്ത്യക്കാര്‍ ഒന്നടങ്കം അഭിമാനം കൊണ്ട നിമിഷം. ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം ഇന്ത്യന്‍ വനിതാ ടീം സ്വന്തമാക്കി. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ലോകചാമ്പ്യന്മാരായത്.
ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്(101) ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ശക്തമായി പൊരുതി.
2005,2017 ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യക്ക് മൂന്നാം ശ്രമത്തിലാണ് സ്വപ്‌നസാഫല്യമായത്.