തെലങ്കാനയില്‍ സര്‍ക്കാര്‍ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 20 പേര്‍ മരിച്ചു. രംഗറെഡ്ഡി ജില്ലയിലെ ഷെവെല്ലയ്ക്കടുത്തുള്ള മിര്‍ജഗുഡയിലാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്നും വന്ന ട്രക്കാണ് ബസിലേക്ക് ഇടിച്ചുകയറിയത്. തണ്ടൂരില്‍ നിന്ന് ഷെവല്ലയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ട്രക്ക് ഡ്രൈവര്‍ വാഹനം തെറ്റായ ദിശയിലാണ് ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത് ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. ട്രക്കിലുണ്ടായിരുന്ന ചരല്‍ യാത്രക്കാരുടെ മേല്‍ പതിച്ചു. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.