ലണ്ടനില്‍ ട്രെയിനില്‍ കത്തിക്കുത്ത്; നിരവധി പേര്‍ക്ക് പരുക്ക്; രണ്ട് പേര്‍ അറസ്റ്റിലായി 

By: 600002 On: Nov 3, 2025, 9:18 AM

 

ലണ്ടനില്‍ ട്രെയിനില്‍ കത്തിക്കുത്ത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 9 പേരുടെ നില ഗുരുതരമാണ്. കേംബ്രിഡ്ജ്‌ഷെയറില്‍ ട്രെയിനിലാണ് ആക്രമണം നടന്നത്. ട്രെയിന്‍ ഹണ്ടിങ്ടന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. 

ഡോണ്‍ കാസ്റ്ററില്‍ നിന്ന് കിങ്‌സ് ക്രോസിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. ട്രെയിനിലുണ്ടായിരുന്നവരെ ബസ്സുകളില്‍ സ്‌റ്റേഷനില്‍ നിന്ന് നീക്കി. പോലീസ് അന്വേഷണം ആരംഭിച്ചു. 

ആശങ്കാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.