കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണ കേസ്: മാന്‍സ്ഫീല്‍ഡ് അധ്യാപകന്‍ അറസ്റ്റിലായി

By: 600002 On: Nov 1, 2025, 12:17 PM



 

 

പി പി ചെറിയാന്‍

മാന്‍സ്ഫീല്‍ഡ്( ടെക്സസ്): മാന്‍സ്ഫീല്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്റ്റ്രിക്കിലെ ലെഗസി ഹൈസ്‌കൂളില്‍ അധ്യാപകനും കോച്ചുമായ ഒരു വ്യക്തിയെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാരോപണത്തിനും,  ലൈംഗിക ആക്രമണം, അനധികൃത ബന്ധം തുടങ്ങിയ നിരവധി കുറ്റങ്ങളാല്‍ അറസ്റ്റുചെയ്തു.

ജാരഡ് യുവങ് (33) ലെഗസി ഹൈസ്‌കൂളില്‍ സയന്‍സ് അധ്യാപകനും ഫുട്ബോള്‍, ബാസ്‌കറ്റ്ബോള്‍ കോച്ചായിരുന്ന അദ്ദേഹം, വ്യാഴാഴ്ച അറസ്റ്റിലായി. അറസ്റ്റിന് ശേഷമുള്ള അന്വേഷണം സംബന്ധിച്ച് മാന്‍സ്ഫീല്‍ഡ് ISD സ്ഥിരീകരിച്ചു, എന്നാല്‍ ആരോപണങ്ങള്‍ കുട്ടികളുടെ ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ടവയല്ലെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ല കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുമെന്നും പറഞ്ഞു.

പോലീസിന്റെ അന്വേഷണം തുടരുന്നു, എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതെയാണ് കേസ് തുടരുന്നത്.