പ്രമേഹത്തെ നിയന്ത്രിക്കുന്ന മരുന്ന് ഇനി ഹൃദയസംബന്ധമായ അപകടസാധ്യതകളെയും നിയന്ത്രിക്കും; ഓറല്‍ GLP-1  റിസപ്റ്റര്‍ അഗോണിസ്റ്റായ റിബല്‍സസിന് അംഗീകാരം 

By: 600002 On: Nov 1, 2025, 10:04 AM

 


ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആദ്യത്തെ ഓറല്‍ ജിഎല്‍പി-1 റിസപ്റ്റര്‍ അഗോണിസ്റ്റായ റിബല്‍സസിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിന്‌സ്‌ട്രേഷന്‍ അംഗീകാരം നല്‍കി. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിച്ചിരുന്ന ഒരു മരുന്നായിട്ടായിരുന്നു ഇത്രനാള്‍ Rybelsus  അറിയപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ അംഗീകാരത്തോടെ മരുന്നിന്റെ ഉപയോഗ സാധ്യത വിപുലീകരിച്ചിരിക്കുകയാണ്. 

ജിഎല്‍പി-1 റിസപ്റ്റര്‍ അഗോണിസ്റ്റുകള്‍ എന്ന വിഭാഗത്തില്‍പ്പെട്ട മരുന്നാണ് Rybelsus. ഈ മരുന്നുകള്‍ ജിഎല്‍പി-1 എന്ന ഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിക്കുകയും രക്തത്തിലെ പഞ്ചസാര, വിശപ്പ്, ദഹനം, എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു.