മാലദ്വീപില്‍ 2007 ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; നിയമം പ്രാബല്യത്തില്‍ 

By: 600002 On: Nov 1, 2025, 9:05 AM

 

2007 ജനുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് മാലദ്വീപില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ പുകയിലയ്ക്ക് തലമുറ നിരോധനം ഏര്‍പ്പെടുത്തുന്ന ഏക രാഷ്ട്രമായി മാലദ്വീപ് മാറിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയമം പ്രാബല്യത്തില്‍ വന്നു. 

ഈ വര്‍ഷം ആദ്യം പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയിലരഹിത തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍  മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് മാലദ്വീപ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.