ഡാളസില്‍ ലാന ദ്വൈവാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും

By: 600002 On: Oct 31, 2025, 11:45 AM



 

പി പി ചെറിയാന്‍

ഡാളസ്: അമേരിക്കന്‍ സാഹിത്യ സംഘടനയായ ലാന ദ്വൈവാര്‍ഷിക സമ്മേളനത്തിനു ഡാളസ് എറ്റ്‌റിയം ഹോട്ടലില്‍  MST നമ്പൂതിരി, എബ്രഹാം തെക്കേമുറി ഹാളില്‍  ഇന്ന് തുടക്കം കുറിക്കും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ നടക്കുന്നു. സമ്മേളനത്തിനു ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്. 

ഈ സമ്മേളനത്തില്‍  ഡോക്ടര്‍  എം. വി പിള്ള , നിരൂപകന്‍  സജി അബ്രഹാം  തുടങ്ങിയവര്‍ പ്രധാന അതിഥികളായി  പങ്കെടുക്കും . സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്‌നേഹികളെ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മലയാള  സാഹിത്യ ചര്‍ച്ചകളില്‍ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനത്തില്‍  ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ്  ഒരു കേന്ദ്ര സാഹിത്യ  സംഘടന എന്ന ആശയം രൂപപ്പെട്ടത്. അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാര്‍, സാഹിത്യ പ്രബോധനക്കാര്‍ എല്ലാവരുംകൂടി കൈകോര്‍ത്തു കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്. കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ  MST നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവര്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചു. KLS പ്രവര്‍ത്തകരായ ഇവരൊക്കെ മുന്‍കാലങ്ങളില്‍ LANA യുടെ പ്രസിഡന്റ്റുമാരായി സംഘടനയെ നയിച്ചവരാണ് . 

ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്  പ്രസിഡന്റ് ശ്രീ ശങ്കര്‍ മനയും (ടെന്നീസി) സെക്രട്ടറി സാമുവല്‍ പനവേലിയും (ടെക്‌സാസ്) ട്രഷറ4 ഷിബു പിള്ള ( ടെന്നീസി) , മാലിനി, (ന്യൂയോര്‍ക്ക്) ജോണ്‍ കൊടിയന്‍ (കാലിഫോണിയ ) ഹരിദാസ് തങ്കപ്പന്‍ (ഡാളസ്) എന്നിവരാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ,കാനഡയില്‍ നിന്നും നിരവധി സാഹിത്യകാരന്മാരും, കവികളും , സാഹിത്യപ്രേമികളും ഇതിനകം ഡാളസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.