വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ട് പരസ്യം പുറത്തിറക്കി അമേരിക്ക; ഇന്ത്യക്കാരെയും സാരമായി ബാധിക്കും 

By: 600002 On: Oct 31, 2025, 9:46 AM

 

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ട് ഒരു പരസ്യം പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കന്‍ തൊഴില്‍ വകുപ്പ്. എച്ച്-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം പ്രൊജക്ട് ഫയര്‍വാള്‍ പദ്ധതി സെപ്റ്റംബറില്‍ ആരംഭിച്ചത്. 

വിദേശ ജീവനക്കാരെ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം നിയമിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. കുറഞ്ഞ ശമ്പളത്തില്‍ ടെക്, എഞ്ചിനിയറിങ് തസ്തികകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് അമേരിക്കന്‍ തൊഴിലാളികളെ ഒഴിവാക്കുന്നതില്‍ നിന്ന് കോര്‍പ്പറേഷനുകളെ തടയുകയാണ് ഉദ്ദേശ്യം.