ഹമാസ് രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി കൈമാറിയെന്ന് ഇസ്രയേല്‍ സൈന്യം. റെഡ്‌ക്രോസ് വഴി ഹമാസ് രണ്ട് മൃതദേഹങ്ങള്‍ കൈമാറിയെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അവ തിരിച്ചറിയുന്നതിന് ഉടന്‍ ഇസ്രയേലില്‍ എത്തിക്കുമെന്നും അറിയിച്ചു. ഇതോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഹമാസ് ഇതുവരെ 15 മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി. ഇനി 13 മൃതദേഹങ്ങള്‍ കൂടി വിട്ടുനല്‍കാനുണ്ട്.